X

ലോക്‌സഭ തൂത്തുവാരിയവരാണ് ഞങ്ങള്‍; നിയമസഭ തെരഞ്ഞെടുപ്പിലും ആ തിരിച്ചുവരവുണ്ടാകും; പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിംലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ലീഗ് നേതൃയോഗത്തിന് ശേഷം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയവരാണ് യുഡിഎഫ്. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയുണ്ടായി. ഇനി വരാനിരിക്കുന്നത് അസംബ്ലി തെരഞ്ഞെടുപ്പാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൂത്തു വാരിയ പോലെ ഒരു തിരിച്ചുവരവ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. അതിനായുള്ള വഴികളും നിര്‍ദേശങ്ങളും തങ്ങള്‍ മുന്നോട്ടുവക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവരെയാണ് ലീഗ് നേതാക്കള്‍ കണ്ടത്.

 

web desk 1: