ന്യുഡല്‍ഹി: വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പില്‍ മല്‍സരിക്കണമെന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരം പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചു.
മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം രാജി സമര്‍പ്പിച്ചു.
ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജികത്ത് നല്‍കിയത്. മുസ്‌ലിംലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്‌കനി എംപി ( തമിഴ്നാട് ) എന്നിവര്‍ക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമര്‍പ്പിച്ചത്.