X

സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും ചര്‍ച്ച ചെയ്യണം; ലോക്‌സഭയില്‍ പികെ കുഞ്ഞാലികുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസ്

 

ന്യൂഡല്‍ഹി: ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക തകര്‍ച്ച ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് നമ്മുടേതന്ന് പികെ കുഞ്ഞാലികുട്ടി. കോവിഡിനു മുന്‍പു തന്നെ സാമ്പത്തിക തകര്‍ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു.

സാമ്പത്തിക തകര്‍ച്ച ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിഡിപി 8.2% നിന്നും 3.1% ലേക്ക് കൂപ്പുകുത്തി. ഒന്നരക്കോടിയോളം തൊഴില്‍ നഷ്ടം രാജ്യത്തുണ്ടായതായും അടിയന്തര പ്രമേയത്തിന് അവസരമാവശ്യപ്പെട്ട് നല്‍കിയ നോട്ടിസില്‍ പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നതടക്കം നിര്‍ണായക ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്‍കിയേക്കും. കേസിലെ എന്‍ഐഎ അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കണമെന്ന് എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, ബെന്നി ബഹനാന്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ആവശ്യപ്പെടും.

 

web desk 1: