കോഴിക്കോട്: ചന്ദ്രിക പ്രചരണ ക്യാമ്പയിന് കോഴിക്കോട് ഹെഡ് ഓഫീസ് അങ്കണത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ മുസ്‌ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് മേഖല കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാര്‍, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിലെ മുസ്‌ലിംലീഗ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രൗഢമായ തുടക്കം. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ വലിയ സ്ഥാനം നേടിയ ചന്ദ്രിക ഒരു വികാരമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ കരീമിന് പ്രചരണ കിറ്റ് കൈമാറി പ്രചാരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക്‌സ് മാധ്യമങ്ങളുടെ അതിപ്രസരമുള്ള കാലത്ത് പത്ര മാധ്യമങ്ങള്‍ ലാഭകരമായ ബിസിനസ് അല്ലെങ്കില്‍ പോലും ചന്ദ്രികയെ നിലനിര്‍ത്തേണ്ടത് അനിവാര്യതയും ദൗത്യവുമാണ്. ഓണ്‍ ലൈന്‍ എഡിഷന്റെ പരിഷ്‌കാരം ഉള്‍പ്പെടെ കൂടുതല്‍ നവീകരണങ്ങള്‍ നടപ്പിലാക്കും. എട്ടര പതിറ്റാണ്ട് അഭിമാനകരമായി നിലനിന്ന ചന്ദ്രികക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവേണിംഗ് ബോഡ് ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ചന്ദ്രിക ഡയറക്ടറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷററും ചന്ദ്രിക ഡയറക്ടറുമായ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.എം സാഹിര്‍, സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു, ദേശീയ സെക്രട്ടറി ജയന്തി രാജ്, ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍, ഗവേണിംഗ് ബോര്‍ഡ് അംഗം നരിക്കോള്‍ ഹമീദ് ഹാജി, മുഹമ്മദ് ജമാല്‍ ഹാജി വയനാട് സംസാരിച്ചു.സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ സൂപ്പി നരിക്കാട്ടേരി വിശദീകരിച്ചു. ഒരു ജനതയുടെ നവോത്ഥാന മുദ്ര എന്ന വിഷയം ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി അവതരിപ്പിച്ചു. മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു. ചടങ്ങില്‍ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എന്‍.സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, എസ്.പി കുഞ്ഞമ്മദ്, എം.എ മജീദ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, പടയന്‍ മുഹമ്മദ്, യഹ്‌യ ഖാന്‍, ഹുസൈന്‍കുട്ടി, വി.പി ഇബ്രാഹീംകുട്ടി, നൊച്ചാട് കുഞ്ഞബ്ദുല്ല, സി.കെ.വി യൂസുഫ്, റഷീദ് വെങ്ങളം, എം മുഹമ്മദ് ബഷീര്‍, നൂറുദ്ദീന്‍, മുസ്‌ലിം യൂത്ത് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, വനിതാലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചര്‍, ജനറല്‍ സെക്രട്ടറി പി.കെ ഷറഫുന്നിസ ടീച്ചര്‍, ഡി.ജി.എം നജീബ് ആലുക്കല്‍, റീജിണല്‍ മാനേജര്‍ പി.കെ ജാഫര്‍ സംബന്ധിച്ചു.