ഇടതുപക്ഷം കുലുങ്ങിപ്പോയ ആരോപണം
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഇന്നലെ പട്ടാമ്പിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചില വസ്തുതാപരമായ അബദ്ധങ്ങള്‍ സംഭവിച്ചുപോയി. ആ തെറ്റുകളെ തിരുത്താന്‍ അദ്ദേഹം സന്നദ്ധനാവുകയി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. എന്നാല്‍ ഈ പ്രസംഗ ശകലം സമൂഹമാധ്യമങ്ങളില്‍ കൊണ്ടാടുന്ന ഇടതുപക്ഷ സൈബര്‍ പോരാളികള്‍ പ്രസംഗത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം കണ്ടതായി നടിക്കുന്നേ ഇല്ല.
മൂന്ന് വസ്തുതാപരമായ തെറ്റുകളാണ് തന്റെ പ്രസംഗത്തില്‍ സംഭവിച്ചതെന്ന് ഫിറോസ് തന്നെ പറയുന്നു.. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സഖാക്കള്‍ക്ക് താല്‍പര്യമുള്ളു. മൂന്നാമത്തേത് അവര്‍ മനഃപ്പൂര്‍വ്വം അവഗണിക്കുന്നു. ഇടതുപക്ഷത്തിന്റെ കാപട്യം തുറുന്ന കാണിക്കുന്ന പരാമര്‍ശത്തില്‍ നിന്നാണ് മനഃപ്പൂര്‍വ്വമുള്ള ഒളിച്ചോട്ടം.
ഏതായാലും ഈ ആരോപണം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നതിലൂടെ സൈതാലി കൊലപാതകത്തില്‍ ബാബു പാലിശ്ശേരിയുടെ പങ്ക് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുകയും രക്തസാക്ഷികളെ കൊണ്ട് രാഷ്ട്രീയം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. യൂത്ത് ലീഗ് യാത്രയെ ഇടതുപക്ഷം വളരെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ഫിറോസിന്റെ കുറിപ്പില്‍ നിന്നും
‘ പ്രസംഗത്തില്‍ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ ശങ്കര നാരായണന്‍ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എല്‍.എ ആക്കിയതും. അതു ചര്‍ച്ചയായാല്‍ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചര്‍ച്ചയാക്കാതിരിക്കുന്നത് ‘
റഫീഖ് തിരുവള്ളൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
പികെ ഫിറോസ് വരുത്തിയ മൂന്നു പിഴവുകളില്‍ രണ്ടെണ്ണത്തിനു ക്ഷമ ചോദിച്ചല്ലോ. മൂന്നാമത്തേതും ഒരു പേരുപിഴയാണ്. അതിനെക്കുറിച്ച് മിണ്ടാന്‍ പോലും ഇപ്പോള്‍ ഫിറോസിനെ ട്രോളുന്നവര്‍ വരില്ല.
കാരണം എന്തെന്ന് സംഗതി തിരിഞ്ഞാല്‍ പിടികിട്ടും.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ്
ഇക്കാര്യം ആദ്യം പറഞ്ഞയാള്‍.
അദ്ദേഹത്തെ ഉദ്ധരിക്കുന്നു:
?
”1972ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ. നേതാവായിരുന്ന സഖാവ് സെയ്താലി ഇതേ കോളേജില്‍ വെച്ച് കൊലചെയ്യപ്പെട്ടു. എസ്.എഫ്.ഐയുടെ അനേകം രക്തസാക്ഷികളില്‍ ആദ്യത്തേത്. എ.ബി.വി.പിക്കാരാണ് കൊല നടത്തിയത്. കേസിലെ എട്ടാംപ്രതി ശങ്കരനാരായണന്‍. പല സാക്ഷികളും കൂറുമാറിയതും പോലീസ് ഫലപ്രദമായി തെളിവെടുക്കാഞ്ഞതും കാരണം, ജില്ലാകോടതി പ്രതികളെ വെറുതേ വിട്ടു. ഈ കേസിലെ എട്ടാംപ്രതി ശങ്കരനാരായണനാണ് തൃശൂര്‍ കുന്നംകുളം മണ്ഡലത്തില്‍നിന്നും രണ്ടുതവണ സി.പി.എം. പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു പാലിശ്ശേരി. ആര്‍.എസ്.എസ്സുകാരനായ ശങ്കരനാരായണന്‍ പ്രതികാരം ഭയന്ന് സി.പി.എമ്മില്‍ ചേര്‍ന്ന് നേതാവും എം.എല്‍.എയുമായി.”
ബാബു എം. പാലിശ്ശേരിയുടെ പൂര്‍വാശ്രമത്തിലെ പേര് ശങ്കരനാരായണന്‍ ആണെന്ന് വിക്കിപീഡിയ കൂടി സ്ഥിരീകരിച്ചു കാണുന്നു.