X

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം; പികെ ഫിറോസ്

കോഴിക്കോട്: കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ്.

ഫിറോസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

ഒരു സമുദായത്തെ ആകെ പ്രതിക്കൂട്ടില്‍ നിറുത്തിയാണ് പോലീസ് മേധാവി സംസാരിക്കുന്നത്. മോഡിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനാണ് ടിയാന്‍. സെന്‍കുമാറിന്റെ കാര്യത്തില്‍ ‘അമാനുഷിക ദീര്‍ഘ ദൃഷ്ടി’ കൈമുതലായുണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രിക്ക് ബെഹ്‌റയുടെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. വിരമിച്ച ശേഷം സെന്‍കുമാര്‍ നടത്തിയ ഒട്ടേറെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അഴകൊഴമ്പന്‍ നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇത്ര വലിയ പദവിയിലിരിക്കുന്ന വ്യക്തി നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല. അത് തിരുത്തേണ്ടത് ഭരണകൂടമാണ്.

കലായലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസിന്റെ ആയുധ പരിശീലനം പി ജയരാജന്‍ പോലും സമ്മതിച്ചതാണ്. ഒരു നടപടിയുമുണ്ടായില്ല. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, ഫഹദ് എന്ന പിഞ്ചു ബാലന്‍ എന്നിവരെയടക്കം മതഭ്രാന്ത് മൂത്ത് കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയവര്‍ നിരവധിയുണ്ട്. തങ്ങള്‍ എല്ലാ ഗുണവും കൈവരിച്ച ഉത്തമ ഭീകര സംഘടനയാണെന്ന് ആര്‍എസ്എസ് പലപ്പോഴും തെളിയിച്ചു. പക്ഷേ ഭരണകൂടം അനങ്ങുന്നില്ല.

ഇവരെ കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാതെ വിരമിക്കാന്‍ പോകുന്ന ബെഹ്‌റ ഒരു സമുദായത്തെ അപ്പാടെ ചൂണ്ടയില്‍ കോര്‍ത്ത് ആവശ്യക്കാര്‍ക്ക് എറിഞ്ഞു നല്‍കിയാണ് പോകുന്നത്.

തിരുത്തേണ്ടത് ബെഹ്‌റയെ നിയന്ത്രിക്കേണ്ട ഭരണകൂടമാണ്. നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ദൗര്‍ഭാഗ്യവശാല്‍, ന്യൂനപക്ഷങ്ങളുടെ കയ്യടിയും വോട്ടും ലഭിക്കേണ്ടുന്ന പ്രസ്താവനകള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും താല്‍പ്പര്യം.
ാേ

web desk 1: