X

യൂത്ത് ലീഗ് സമരങ്ങള്‍; സഖാപ്പികള്‍ക്ക് വായടപ്പന്‍ മറുപടിയുമായി പി.കെ ഫിറോസ്

യൂത്ത് ലീഗ് സമരങ്ങള്‍ എല്ലാം പൊട്ടിപ്പോവുകയാണെന്ന ലീഗ് വിരുദ്ധരുടെ പ്രചാരണത്തിന് മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് നടത്തി വിജയം കൈവരിച്ച സമരങ്ങളെ നിരത്തിയാണ് ഫിറോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ലീഗ് വിരുദ്ധരുടെ വ്യജ പ്രചാരണത്തെ ട്രോളികൊണ്ടുള്ള ഫിറോസിന്റെ എണ്ണം പറഞ്ഞ മറുപടി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

ഫിറോസിന്റെ പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍

സഖാപ്പിയുടെ ഇടക്കിടെയുള്ള ഒരു ചോദ്യം…
യൂത്ത് ലീഗ് സമരമൊക്കെ പൊട്ടിപ്പോവുകയല്ലേ?

ഉവ്വോ?
ഉവ്വ്!

അപ്പോ തോമസ് ചാണ്ടി രാജി വെച്ചില്ലേ?
അത് വെച്ചു!

ബ്രുവെറി ഡിസ്റ്റലറി അനുമതി റദ്ദാക്കിയില്ലേ?
റദ്ദാക്കി!

നാദാപുരത്തെ അസ്ലമിന്റെ ഉമ്മയുടെ നഷ്ട പരിഹാരം തടഞ്ഞ് വെച്ചത് കൊടുത്തില്ലേ?
കൊടുത്തു!

ഗെയിലിന് ഭൂമി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരത്തുക കൂട്ടിക്കൊടുത്തില്ലേ?
കൊടുത്തു!

കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങിയില്ലേ?
അത് പിന്നെ കേന്ദ്രത്തിനെതിരെയുള്ള സമരമായിരുന്നില്ലേ!

പാസ്‌പോര്‍ട്ട് രണ്ട് കളറാക്കി രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലേ?
അതും കേന്ദ്രമല്ലേ!

കെ.ടി അദീബ് രാജി വെച്ച് കണ്ടം വഴി ഓടിയില്ലേ?
അത്..അത്… ഓടി!

കെ.എ. എസില്‍ മൂന്നു സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്തില്ലെന്ന പിടി വാശി ഉപേക്ഷിക്കേണ്ടി വന്നില്ലേ?
വന്നു!

അപ്പോ സമരങ്ങളെല്ലാം പൊട്ടിയെന്ന് പറഞ്ഞത്?
നിങ്ങള്‍ ആവശ്യപ്പെട്ടത് എല്ലാം നേടിയില്ലല്ലോ!?

പറയുന്നതെല്ലാം കിട്ടാന്‍ കേരളം ഭരിക്കുന്നത് മഹാബലിയല്ല, ദുരഭിമാനിയായ പിണറായി വിജയനാണ്!

പിന്‍: ഈ വിഷയങ്ങളില്‍ ഞങ്ങള്‍ മാത്രമേ സമരം ചെയ്തുള്ളൂ എന്നല്ല, വിജയത്തിലേക്കെത്തിക്കാന്‍ കഴിയാത്ത സമരങ്ങള്‍ ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെങ്കില്‍ വിജയിച്ചത് ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതുമാണ്.

chandrika: