പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് വൃന്ദ കാരാട്ടിനറിയോ?
ആര്‍.എസ്.എസ് പള്ളി പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു
സംഘ് പരിവാരങ്ങള്‍ കലാപങ്ങളുണ്ടാക്കി വീടുകള്‍ കൊള്ളയടിക്കുമ്പോള്‍ ഞങ്ങളിവിടെ വീടില്ലാത്തവന് ബൈത്തുറഹ്മകളുണ്ടാക്കുകയായിരുന്നു
അവര്‍ പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുമ്പോള്‍, ലവ് ജിഹാദിന്റെ പേരില്‍ മനുഷ്യനെ പച്ചക്ക് കത്തിക്കുമ്പോള്‍ ഞങ്ങളിവിടെ മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ സി.എച്ച് സെന്റര്‍ മുഖേന മരുന്ന് നല്‍കുകയായിരുന്നു
അക്കൂട്ടരുടെ നേതാവിനെ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കി കൂട്ടക്കൊല നടത്തിയതിന് ‘മെര്‍ച്ചന്റ് ഓഫ് ഡത്ത് ‘ എന്ന് വിളിച്ചപ്പോള്‍ ഞങ്ങളുടെ നേതാവിന് മതമൈത്രിയുണ്ടാക്കിയതിന് ‘ പ്രോഫറ്റ് ഓഫ് സെക്കുലര്‍ പൊളിറ്റിക്‌സ് ‘എന്ന വിശേഷണമാണ് ലഭിച്ചത്
പരിവാരം ഇന്ത്യ ഒരു വിഭാഗത്തിന്റേത് മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇന്ത്യ എല്ലാവരുടേതുമാണെന്ന് പറഞ്ഞു
അവര്‍ ഒന്നുകില്‍ പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഖബര്‍സ്ഥാന്‍ എന്ന് ഞങ്ങളോട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിച്ച് മരിക്കുമെന്ന് പറഞ്ഞു
അവര്‍
ആര്‍.എസ്.എസ്സുകാര്‍ ഞങ്ങളെ വര്‍ഗ്ഗീയ വാദികളെന്ന് വിളിച്ചപ്പോള്‍…
വൈറസെന്ന് ആക്ഷേപിച്ചപ്പോള്‍…
നിങ്ങളും അക്കൂട്ടത്തില്‍ കൂടി
നിങ്ങള്‍ ഇരു കൂട്ടരുടെയും ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ഞങ്ങളെ അതിശയിപ്പിക്കുന്നില്ല
കാരണം
ഞങ്ങള്‍ക്കറിയാം
ആത്യന്തികമായി നിങ്ങള്‍ക്കിടയില്‍ വലിയ അകലമില്ലെന്ന്…