തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. രാജിയില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്ന് വി.എസ്സും, വിഴുപ്പാണ് ചുമക്കുന്നതെന്ന് മന്ത്രി സുധാകരനും തുറന്ന് പറഞ്ഞു. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് അങ്ങേയറ്റത്തെ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നിട്ടും തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് ഫിറോസ് ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരള രാഷ്ട്രീയത്തില്‍ എന്‍.സി.പി തീരെ ചെറിയ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി മുന്നണി വിട്ടു പോകുമെന്നോ പോയാല്‍ തന്നെ മുന്നണിയെ ബാധിക്കുമെന്നോ കാര്യ വിവരമുള്ള ആരും വിചാരിക്കാന്‍ സാധ്യതയില്ല. ദേശീയ തലത്തില്‍ ഏതെങ്കിലും പ്രത്യാഘാതമുണ്ടാകുമെന്നും കരുതേണ്ടതില്ല. കാരണം അവിടെ എന്‍.സി.പി യുടെ നിലപാട് വേറെയാണ്.
പിന്നെന്തിന്?
രാജിയില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്ന് വി.എസ്സും, വിഴുപ്പാണ് ചുമക്കുന്നതെന്ന് മന്ത്രി സുധാകരനും തുറന്ന് പറഞ്ഞു. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് അങ്ങേയറ്റത്തെ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നിട്ടും തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്?
കുവൈത്തിലുള്ള സ്‌കൂളുകളിലൊന്ന് കോടികള്‍ക്ക് ഈയിടെ വിറ്റുവെന്നും ആ പണം മറ്റെവിടെയും ഇന്‍വെസ്റ്റ് ചെയ്യാതെ നാട്ടിലാണ് മുടക്കിയതെന്നും ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ടത്രേ! മന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് അത് മുടക്കിയതെന്ന ഒരു അടക്കം പറച്ചില്‍ കുവൈറ്റിലുള്ള ആളുകള്‍ക്കിടയിലുണ്ട്. അത് തന്നെയായിരിക്കുമോ കാരണം? അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും?
പ്രിയപ്പെട്ട മുഖ്യമന്ത്രീ……
നാണവും മാനവുമില്ലെങ്കില്‍ അതുള്ളവര്‍ കുളിച്ച വെള്ളത്തിലെങ്കിലും ഒന്ന് മുങ്ങുന്നത് നല്ലതാ…..