X

വീട്ടിലോ എ.കെ.ജി സെന്ററിലോ ആവട്ടെ; മന്ത്രി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി.കെ ഫിറോസ്

അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന് നിയമസഭയില്‍ വെച്ച് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് മുസ്‌ലിം യൂത്ത് ലീഗ്. മലപ്പുറത്ത് നടന്ന യുവജന യാത്രയിലെ മറുപടി പ്രസംഗത്തില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയത്. സമയവും സാക്ഷികളെയും വേദിയും നിങ്ങള്‍ക്ക് തീരുമാനിക്കാം അത് എ.കെ.ജി സെന്ററിലായാലും ഞങ്ങള്‍ തയ്യാറാണെന്നും പി.കെ.ഫിറോസ് വ്യക്തമാക്കി.

പി.കെ ഫിറോസ് നടത്തിയ പ്രസംഗം വീഡിയോ

യൂത്ത്ലീഗ് യുവജന യാത്രക്കിടയിലും മന്ത്രി ജലീലിനെതിരെയുള്ള ബന്ധുനിയമന പോരാട്ടം ശക്തമാക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബന്ധു നിയമനത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫിറോസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ബന്ധു നിയമനത്തിലൂടെ സര്‍ക്കാരിന് ഒരുരൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന നിയമസഭയില്‍ മുഖ്യമന്ത്രിനടത്തിയ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശബളം മന്ത്രി ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം നടത്തേണ്ടതിന് പകരം ഇതു വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപോലെ കോടതിയില്‍ രക്ഷപ്പെടാന്‍ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്നാണ് ഫിറോസ് അറിയിച്ചത്.

chandrika: