X

‘സൈന്യത്തെ പൂര്‍ണ്ണമായും രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതില്‍ എന്താണ് തടസ്സം?; പി.കെ ഫിറോസ്

ഇനി പറയാതിരിക്കാന്‍ വയ്യ,

ഇതുപോലെ ഭരണപക്ഷത്തെ ഒരു പ്രതിപക്ഷവും പിന്തുണച്ചിട്ടില്ല, ഒരു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളം കൊടുത്തിട്ടില്ല, മുമ്പെങ്ങും പ്രതിപക്ഷത്തെ ഘടക കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തത് പോലെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങളൊന്നും ഇതു പോലെ സര്‍ക്കാറിനെ പിന്തുണച്ച സംഭവമുണ്ടായിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ട സുനാമി വന്നപ്പോള്‍ പോലുമുണ്ടായിട്ടില്ല (അന്ന് യു.ഡി.എഫാണ് ഭരണത്തില്‍)

പക്ഷേ…..

ഇപ്പോഴും ആളുകള്‍ സഹായത്തിനായി നിലവിളിക്കുകയാണ്. കേണപേക്ഷിക്കുകയാണ്. ഇതുപോലൊരു വെള്ളപ്പൊക്കം കേരളത്തിന് പരിചയമില്ലെങ്കിലും ഇതിനേക്കാള്‍ പ്രളയക്കെടുതി നേരിട്ട സംസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. അവര്‍ക്കതിനെ നേരിടാനുള്ള സംവിധാനങ്ങളുണ്ട്. എന്ത് കൊണ്ടാണ് ഉപയോഗപ്പെടുത്താത്തത്?

മികച്ച റസ്‌ക്യു ടീം കൂടിയായ ഇന്ത്യന്‍ മിലിട്ടറി സംവിധാനത്തെ പൂര്‍ണ്ണമായും രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതില്‍ എന്താണ് തടസ്സം? മുഖ്യമന്ത്രിക്ക് തുറന്ന് പറയാന്‍ എന്താണ് മടി?

തായ്‌ലന്റില്‍ 9 പേര്‍ ഗുഹയില്‍ കുടുങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തി അവരെ രക്ഷിച്ചത്. എന്ത് കൊണ്ട് പതിനായിരങ്ങള്‍ മരണപ്പെടുമെന്ന് ഒരു എം.എല്‍.എ നിലവിളിച്ചിട്ടും ലോക രാഷ്ട്രങ്ങളുടെ സഹായം തേടാതിരിക്കുന്നത്?

ഇതിനിടയില്‍ രാഷട്രീയമോ എന്ന് ചോദിച്ച് ചൊറിയാന്‍ വരുന്നവരോട്!
പറയാനുള്ളത് ഇനി പറഞ്ഞിട്ടേ പോവൂ
എന്റെ പേര് നിങ്ങളുടെ ഗുഡ് ബുക്കില്‍ നിന്നങ്ങ് വെട്ടിയേക്ക്!!

 

chandrika: