സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടിയ പെരിന്തല്‍മണ്ണ മണ്ഡലം ലീഗ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം സന്ദര്‍ശിച്ചു. മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാനിടം നല്‍കാത്ത പെരിന്തല്‍മണ്ണ പോളിയിലെ എസ്.എഫ്.ഐ യുടെ ജനാധിപത്യവിരുദ്ധതയെ, എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനാണ് ഈ കാടത്തം കാണിച്ചിരിക്കുന്നത്. എസ്.എഫ്.ഐ ക്ക് മേധാവിത്വമുള്ള ക്യാമ്പസുകളില്‍ മിക്കയിടത്തും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സി.പി.എമ്മിന് അക്രമം നടത്താനുള്ള റിക്രൂട്ടിംഗ് ഏജന്‍സിയാണോ എസ്.എഫ്.ഐ എന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം.
പെരിന്തല്‍മണ്ണയില്‍ സി.പി.എം ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം നിരപരാധികളായ 47 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് തടങ്കലില്‍ വച്ചിരിക്കുകയാണ്. സ്‌റ്റേഷനിലുള്ള പ്രവര്‍ത്തകരുമായും സംസാരിച്ചു. ഭരണത്തിന്റെ തണലില്‍ പോലീസിനെ ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തിക്കളയാമെന്നത് വ്യാമോഹമാണ്. ബൈത്തുറഹ്മകളുണ്ടാക്കി മറ്റുള്ളവര്‍ക്ക് അഭയം നല്‍കാന്‍ മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം കൊടുക്കാനും ലീഗിനറിയാം. സി.പി.എമ്മും അവരുടെ നിയന്ത്രണത്തില്‍ നീങ്ങുന്ന പോലീസും അതോര്‍ക്കുന്നത് നന്ന്.