തൊടുപുഴ: കള്ളനോട്ട് കേസിലും കോഴക്കേസിലും പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണം നടത്താനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിന്റെ ശൃംഖലയാണ് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഹവാല പണത്തിന്റ പേരിലും കള്ളനോട്ടിന്റെ പേരിലും ഒരു പ്രത്യക സമുദായത്തെ തെരഞ്ഞു പിടിച്ച് ആക്ഷേപിക്കുന്ന ബി.ജെ.പി നേതൃത്വം കെ.സുരേന്ദ്രനെപ്പോലെയുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകണം.മത വിദ്വേഷം ഉണ്ടാക്കുന്നതും തീവ്ര വര്‍ഗ്ഗീയത വളര്‍ത്തുകയും ചെയ്യുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രനും, കെ. സുരേന്ദ്രനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറും ആഭ്യന്തര വകുപ്പും ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ടി.പി. സെന്‍കുമാറിനെതിരെ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിന് താല്‍ക്കാലീകമായി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും പ്രസംഗങ്ങളുടെ വീഡിയോ ക്ലിപ്പിംഗും ഉള്‍പ്പെടെ കോടതില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ വീണ്ടും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.