X

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം; പി.കെ ഫിറോസ്

കോഴിക്കോട്: ബാംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ്
പി.കെ ഫിറോസ്. ”ബാംഗളുരുവില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്.

ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പനയുണ്ട്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്‌ന അറസ്റ്റിലായത്”. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പി കെ ഫിറോസ് പറഞ്ഞു.

അനൂപ് മുഹമ്മദ് നര്‍കോട്ടിക് ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയും പി കെ ഫിറോസ് പുറത്തുവിട്ടു. അനൂപ് മുഹമ്മദിന് ബിനീഷുമായി അടുത്ത ബന്ധമാണുള്ളത്. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാ പാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ബിനീഷ് ചതിക്കപ്പെട്ടു എങ്കില്‍ അത് അദ്ദേഹം പറയണമെന്നും ഫിറോസ് പറഞ്ഞു. ലഹരി കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും സ്വര്‍ണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോണ്‍ രേഖകള്‍ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.

chandrika: