കോഴിക്കോട്: തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് 118 എ പ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ പി.കെ ഫിറോസിന്റെ നിര്‍ദേശം. 118A നടപ്പിലാക്കിയാല്‍ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകള്‍ സമ്പന്നമാകുക സി.പി.എം പ്രവര്‍ത്തകരെ കൊണ്ടുമായിരിക്കുമെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പി.കെ ഫിറോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
പി.കെ ഫിറോസിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇങ്ങനെയൊരു പരാതി നല്‍കിയത്. 118 എ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരായതിനാല്‍ പിന്‍വലിക്കണമെന്നാണ് യൂത്ത്‌ലീഗ് നിലപാട്.