പട്ടാമ്പി: മോദി സമം ദേശസ്‌നേഹം എന്ന സംഘ പരിവാറിന്റെ സമവാക്യം അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതക്കാവില്ലന്നും ഭരണകൂടത്തിന്റെ തെറ്റുകളും വൈകല്യങ്ങളും വിമര്‍ശിക്കുന്നതും ദേശസ്‌നേഹമാണെന്നും യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു.
പാലക്കാട് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉബൈദ് ചങ്ങലീരി അനുസ്മരണ സെമിനാറില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു ഫിറോസ്. അനീതി കാണുന്ന ഇടങ്ങളില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി മുസ്ലിം യൂത്ത് ലീഗ് മുന്‍നിരയില്‍ ഉണ്ടാകുമെന്നും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരില്‍ ഐ.എ.എസ് രാജിവെച്ച കണ്ണന്‍ ഗോപിനാഥന് യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു.ഈ കെട്ട കാലത്തില്‍ താന്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് തന്റെ നിശബ്ദമായിരിക്കേണ്ട പദവി ഉപേക്ഷിക്കുന്നുവെന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വാക്കുകളില്‍ കേരള ജനത അഭിമാനം കൊള്ളുന്നവരാണ്. എ.എസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന്‍ രാജിക്ക് ഒരുങ്ങിയതെന്നത് വളരെ ഗൗരമായ ചര്‍ച്ചക്ക് വിധേയമാക്കണം-ഫിറോസ് പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി രാഷ്ട്രീയസാമൂഹികവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായിരുന്ന ഉബൈദ് ചങ്ങലീരിയുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ പ്രശസ്തിപത്രവും അബൂദാബി ബനിയാസ് കെ.എം.സി.സി നല്‍കുന്ന 5001 രൂപയും അടങ്ങുന്ന അവാര്‍ഡുകള്‍ ഫിറോസ് വിതരണം നടത്തി. എവറസ്റ്റ് കീഴടക്കിയ സാഹസികതയുടെ തോഴന്‍ അബ്ദുല്‍ നാസറിന് വേണ്ടി പിതാവ് പി.കുഞ്ഞിഹമ്മദ് മുസ്ല്യാരും കാഴ്ചയുടെ പരിമിതികള്‍ മറികടന്ന് യു.ജി.സി ജെ.ആര്‍.എഫ് നേടിയ സി.ടി നാഫിഅയും അവാര്‍ഡുകള്‍ സ്വീകരിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ സാജിത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ സ്വാഗതം പറഞ്ഞു. വി.കെ ശ്രീകണ്ീന്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനടം, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് എന്നിവര്‍ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈ.പ്രസിഡണ്ട് സി.എ.എം.എ കരീം, ജില്ലാ ജന.സെക്രട്ടറി മരക്കാര്‍ മാരായമംഗലം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ ഇഖ്ബാല്‍ പുതുനഗരം നന്ദി പറഞ്ഞു.
ഭരണകൂടത്തെ വിമര്‍ശിക്കുന്നതും ദേശസ്‌നേഹമാണ്: പി.കെ ഫിറോസ്
Tags: pk firos