തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു.
ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.