കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയത് സ്‌റ്റേ ചെയ്തതില്‍ പ്രതികരിച്ച് പിജെ ജോസഫ്. ജോസ് കെ മാണി വട്ടപ്പൂജ്യമാണെന്നും ദൈവം ഞങ്ങളുടെ കൂടെയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്‍കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പി.ജെ ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തത്.
ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സിവില്‍ കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്‍ജയില്‍ പറഞ്ഞു.