മലപ്പുറം: യുവ എഴുത്തുകാര്‍ക്ക് വേണ്ടി പിറ്റ്‌സ (പ്ലാറ്‌ഫോം ഫോര്‍ ഇന്നൊവേറ്റീവ് തോട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) മെയ് 10, 11 തീയതികളില്‍ വയനാട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘അനക്കം’ എന്ന പേരിലുള്ള ക്യാമ്പില്‍ പ്രസിദ്ധരായ എഴുത്തുകാര്‍ സംബന്ധിക്കും.
25 വയസ് കവിയാത്ത, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന വിലാസത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സൃഷ്ടികള്‍ മെയ് രണ്ടിനു മുന്‍പായി അയക്കുക. വനിതകള്‍ അടക്കം ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ പിറ്റ്സ ഒരുക്കും.
വിലാസം: അനക്കം സാഹിത്യ ക്യാമ്പ്, 16/91 മിഡില്‍ ഹില്‍, മലപ്പുറം – 676505
ഫോണ്‍: 9074573668.
വാട്ട്‌സാപ്പ്: 9947287090, 9544486400
ഇമെയ്ല്‍: pitsalitcamp@gmail.com