ബിജെപി പിന്തുണയോടെ വിജയിച്ച ഇടതുപക്ഷ പ്രതിനിധിയായ പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.ജനതാദൾ (എസ്) അംഗം സുഹറ ബഷീറാണ് രാജിവച്ചത്. എല്‍ഡിഎഫിന്റെ എട്ട് വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്ന് വോട്ടുകളും കൂടി നേടിയാണ് സുഹറ ബഷീര്‍ പ്രസിഡന്റായത്.വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സാദിക് ബാഷ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടര വർഷത്തിനുശേഷം അധികാര കൈമാറ്റം നടത്താമെന്ന ധാരണയെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ എസ് സുമതിയും വൈസ് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗിലെ എച്ച് ഷമീറും രാജിവച്ചത്. തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിലാണ് ബിജെപി ഇടതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. എൽഡിഎഫ്, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എൽഡിഎഫ് ന്റെ രാജിതീരുമാനം.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഈ മാസം തന്നെ നടക്കും.