ബാര്‍സിലോണ: സ്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ ഇന്ന് നുവോ കാമ്പില്‍ ബാര്‍സിലോണ അല്‍ മേരിയയെ നേരിടുമ്പോള്‍ ആദ്യ ഇലവനില്‍ പ്രതിരോധനിരക്കാരന്‍ ജെറാര്‍ഡ് പിക്വ ഉറപ്പാണ്. കാരണം ഇന്ന് അദ്ദേഹത്തിന് ബാര്‍സ കുപ്പായത്തില്‍ അവസാന മല്‍സരമാണ്. ഇന്നലെ സാമുഹ്യ മാധ്യമ വീഡിയോ വഴിയാണ് 35 കാരന്‍ വിരമിക്കല്‍ കാര്യം പരസ്യമാക്കിയത്.
ബാര്‍സ തന്നെയാണ് തനിക്ക് വീടെന്നും ഇനി മറ്റൊരു ക്ലബിലേക്ക് ഇല്ലെന്നും അദ്ദേഹം പറയുന്നു. 2004 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പന്ത് തട്ടിയ പിക്വേ 2008 ല്‍ ബാര്‍സയിലെത്തിയതാണ്. പിന്നെ മറ്റ് ക്ലബുകള്‍ തേടിയിട്ടില്ല. 600 ലധികം മല്‍സരങ്ങളാണ് അദ്ദേഹം ബാര്‍സക്കായി കളിച്ചത്. 30 ലധികം ട്രോഫി നേട്ടങ്ങളില്‍ പങ്കാളിയായി. എട്ട് തവണയാണ് ലാലീഗ കിരീടം ഉയര്‍ത്തിയത്. മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗും ഏഴ് തവണ കിംഗ്‌സ് കപ്പിലും മുത്തമിട്ടു. സ്‌പെയിനിന് വേണ്ടി 102 മല്‍സരങ്ങള്‍ കളിച്ച പിക്വ 2018 ല്‍ രാജ്യാന്തര രംഗം വിട്ടിരുന്നു. 2010 ല്‍ ലോകകപ്പ് സ്വന്തമാക്കിയ, 2012 ല്‍ യൂറോപ്യന്‍ കിരീടം സ്പാനിഷ് സംഘങ്ങളില്‍ അംഗമായിരുന്നു.