പൊതുജനമധ്യത്തില്‍ കുട്ടിയേയും പിതാവിനെയും അപമാനിച്ച പിങ്ക് പോലീസ് സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ, സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല, സാക്ഷിമൊഴികള്‍ കുട്ടി കരയുന്നു എന്ന് പറയുന്നു അത് എന്തിനാണെന്ന് വ്യക്തമാക്കണം, ഇനി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണോ സര്‍ക്കാര്‍ പറയുന്നത് കോടതി അതൃപ്തി അറിയിച്ചു.
എന്നാല്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചുനേരത്തെ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 27 ആണ് വിവാഹത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ വെച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയായ മകളെയും അച്ഛനെയും പരസ്യവിചാരണ ചെയ്യുകയായിരുന്നു. എന്നാല്‍ അവര്‍ അവരുടെ ബാഗില്‍ തന്നെ നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ അവിടെനിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രശ്‌നം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.