പിണറായിസം പ്രചരിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ പലവിധ കുത്തിതിരിപ്പുകള്‍ തുടരുന്നുണ്ട്. നുണകളും കിറ്റും മതവുമെല്ലാമായി ജനത്തെ കബളിപ്പിക്കാന്‍ വളഞ്ഞ വഴികല്‍. എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പിണറായിസം തുറന്ന് കാട്ടിയിരിക്കുന്നു. ഗവര്‍ണറുടെ വാക്കിനും കത്തിനും മൂര്‍ച്ചയുണ്ടെന്ന് പിണറായി വിജയന്‍ അറിഞ്ഞത് ഇപ്പോഴാണ്. സര്‍വകലാശാലകളുടെ തലപ്പത്ത് സ്വന്തക്കാരെ തിരികിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കുളമാക്കി ശീലമുള്ള ഇടതുപക്ഷത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ചുട്ട അടിയാണ് കിട്ടിയിരിക്കുന്നത്. സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടുപോകുന്നതിന് പരിധിയൊക്കെയുണ്ടെന്ന സന്ദേശം കൂടിയാണ് അദ്ദേഹം സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ അടക്കവും ഒതുക്കവുമൊക്കെ മാറ്റിവെച്ച് ഇടതുപക്ഷ ഭരണകൂടവുമായി നേര്‍ക്കുനേര്‍ പോരിനിറങ്ങിയിരിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ചട്ടവിരുദ്ധമായി പുനര്‍നിര്‍ണയം നല്‍കിയതിന്റെ കോലാഹലം അവസാനിക്കുന്നതിന് മുമ്പ് കാലടി സംസ്‌കൃത സര്‍വകലാശാലയിലും വി.സി നിയമനം അട്ടിമറിക്കാന്‍ ശ്രമം നടക്കുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ഗവര്‍ണര്‍ കൂടിയാണ്. സി.പി.എം നേതാക്കളുടെ ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചപ്പോഴൊക്കെ മൗനം പാലിച്ചിരുന്ന അദ്ദേഹം ഇനിയും മിണ്ടാതിരുന്നാല്‍ സ്വന്തം മാനം പോകുമെന്ന് കണ്ടറിഞ്ഞ് രണ്ടും കല്‍പിച്ച് ഇറങ്ങുകയായിരുന്നു.
സംസ്‌കൃത സര്‍വകലശാല വി.സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാതെ സര്‍ക്കാറിന്റെ സ്വന്തക്കാരനെ പിടിച്ചിരുത്താന്‍ നോക്കിയതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ വി.സിയായി ഒരാളുടെ പേര് നല്‍കി സംഗതി ഒപ്പിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. യോഗ്യതക്കു പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി സി.പി.എം നടത്തുന്ന കളികളെക്കുറിച്ച് മുന്‍കൂട്ടി ബോധ്യമുള്ളതുകൊണ്ടായിരിക്കും ഇത്തവണ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിന്റെ വലയില്‍ വീണില്ല. കണ്ണൂരിലെന്ന പോലെ കാലടിയിലും കാഴ്ചക്കാരനായി നിന്നാല്‍ പേരുദോഷം വരുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെതിരെ ഹൈക്കോടതിയില്‍ കേസുമുണ്ട്. നിയമനം ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്വന്തം തടി രക്ഷിക്കുകയല്ലാതെ ഗവര്‍ണര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നില്ല. ഇടതുപക്ഷ സര്‍ക്കാറിന്റെ എല്ലാ കളികള്‍ക്കും തല വെച്ചുകൊടുത്താല്‍ കുരുക്കിലാകുന്നത് താനാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യ പ്രസ്താവനയും മുഖ്യമന്ത്രിക്കുള്ള കത്തുമെല്ലാം. സമ്മര്‍ദ്ദ തന്ത്രങ്ങളുപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ഭാവമെങ്കില്‍ സര്‍വകലാശാലകളുടെ സര്‍വാധികാരിയായ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുന്നതായിരിക്കും നല്ലതെന്നാണ് പിണറായിക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്്. ഏത് ഫയലും കണ്ണടച്ച് ഒപ്പിട്ടുനല്‍കുന്ന പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമായി ഗവര്‍ണര്‍ വിശദാംശങ്ങളിലേക്ക് പോകുമെന്ന് പിണറായിയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നോക്കിയതായി ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണറോട് ഫോണില്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെയാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് പാര്‍ട്ടി സമ്മേളനത്തിന് പോയത്.
കേരളത്തെക്കാളും സര്‍വകലാശാലകളെക്കാളും മുഖ്യമന്ത്രിക്ക് പ്രധാനം സ്വന്തം പാര്‍ട്ടിയാണെന്ന് പറയാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യം സൃഷ്ടിച്ചത് സി.പി.എമ്മാണ്. അധികാരത്തണലില്‍ പരമാവധി വെട്ടിപ്പിടിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. വി.സി മുതല്‍ താഴെ തട്ടിലുള്ള ജീവനക്കാര്‍ വരെ സ്വന്തക്കാരാകണമെന്ന പാര്‍ട്ടി പിടിവാശിയാണ് രാജ്ഭവനും സര്‍ക്കാറും നേരിട്ട് ഏറ്റുമുട്ടുന്ന സാഹമുണ്ടാക്കിയത്. സര്‍വകലാശാലകളുടെ ഭരണത്തിലും അധ്യാപക നിയമനങ്ങളിലും ഇടത് സംഘടനകള്‍ നടത്തുന്ന കളികളെക്കുറിച്ച് ഗവര്‍ണറുടെ കോലാഹലത്തിന് മുമ്പ് തന്നെ നാട്ടുകാര്‍ക്ക് നല്ലപോലെ അറിയാം. കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എം.ജിയിലും സാങ്കേതിക സര്‍വകലാശാലയിലും അദാലത്ത് വഴി നടത്തിയ മാര്‍ക്ക് ദാനം കുറച്ചൊന്നുമല്ല ഗവര്‍ണറെ അസ്വസ്ഥനാക്കിയിരുന്നത്. ഇതേക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ഗവര്‍ണറെ നോക്കുകുത്തിയാക്കിയാണ് അവിടെയും സര്‍ക്കാര്‍ മുന്നോട്ടുപോയത്. മാര്‍ക്ക് ദാനത്തിലൂടെ നല്‍കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എം.ജി സര്‍വകലാശാല നേരിട്ട് റദ്ദാക്കുകയും വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
പ്രൈമറി തലത്തില്‍ കേരളം നിലവാരം പുലര്‍ത്തുമ്പോഴും ഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞു കിടക്കാനുള്ള പ്രധാന കാരണം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയക്കളികളാണെന്ന് ആരിഫ് മുഹമ്മദ് ഖാന് തുറന്നടിക്കേണ്ടിവന്നത് ഗതികേടുകൊണ്ട് മാത്രമാണ്. യോഗ്യതയുള്ളവരെ തഴഞ്ഞ് സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും സര്‍വകലാശാലകളില്‍ നിയമിച്ചത് സംസ്ഥാനത്തുണ്ടാക്കിയ വിവാദക്കൊടുങ്കാറ്റ് ഇനിയും കെട്ടിടങ്ങിയിട്ടില്ല. പാര്‍ട്ടി വളര്‍ത്താനും സ്വതന്തക്കാര്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കാനുമുള്ള കേന്ദ്രങ്ങളാക്കി ഇടുതപക്ഷ സര്‍ക്കാര്‍ സര്‍വകലാശാലകളെ തരംതാഴ്ത്തിയിരിക്കുകയാണ്. പിണറായിസത്തിന്റെ നിലവാരമില്ലായ്മ ഇപ്പോള്‍ ജനം തിരിച്ചറിഞ്ഞിരിക്കുന്നു.