ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നീതിആയോഗിനെക്കാള്‍ ഏത്രയോ മികച്ചു നിന്ന സംവിധാനമായിരുന്നു ആസൂത്രണ കമ്മീഷനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നീതിആയോഗ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഭക്ഷ്യ ക്ഷാമമുണ്ടായ കാലത്ത് ഒരളവുവരെ അത് പരിഹരിച്ച് ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞത് വ്യെക്തവും ഹൃസ്വവുമായ ആസൂത്രണം കൊണ്ടായിരുന്നുവെന്നും അദ്ദേഹം പറ ഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ആദ്യ ഭാഗം തന്നെ ആസൂത്രണ കമ്മീഷനെ പുകഴ്ത്തികൊണ്ടാണു ആരംഭിച്ചത്.
നീതി ആയോഗിനു ആസൂത്രണ കമ്മീഷന്റെ പകരമാവാന്‍ കഴിയുമെന്നു തോന്നുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുത്തു മന്നോട്ടു പോണമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു ശേഷം പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി കേരളം മുന്നോട്ടു പോവുകയാണ്. ഏല്ലാവിഭാഗം ജനങ്ങള്‍ക്കും വികസന നേട്ടങ്ങള്‍ ലഭിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ക്കാണു കേരള സര്‍്കാര്‍ രൂപം നല്‍കുന്നത് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലുള്ള വിഭവ കൈമാറ്റത്തില്‍ കേന്ദ്രത്തിനു മേല്‍ക്കൈ ലഭിക്കുന്ന രീതിയീലാണ് കാര്യങ്ങളുടെ കിടപ്പെന്നും ഇത് സംസ്ഥാനങ്ങളുടെ പദ്ധതി ആസൂത്രണങ്ങളെയും നടപ്പിലാക്കലിനെയും ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ-ലിംഗനീതി, ജനകീയപങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ പ്രതാപം തിരിച്ചു കൊണ്ടുവരാനാണു സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ആകെ വളര്‍ച്ച 7.5 ശതമാനത്തിനു മുകളിലുയര്‍ത്താനും ആതേസമയം ആരോഗ്യം-വിദ്യാഭ്യസം തുടങ്ങിയ മേഖലകളില്‍ പൊതുമേഖല നിക്ഷേപം ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കേരളം സമ്പൂര്‍ണ്ണമായി കിടപ്പാടം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുയാണ്. പ്രധാനമന്ത്രിയോട് തനിക്ക് ആവശ്യപ്പെടാനുള്ളത് കിടപ്പാടം ഉുറപ്പു വരുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഫണ്ട് അനുവധിക്കണമെന്നാണന്നും മുഖ്യമന്ത്രി പറഞ്ഞു.