X

പിണറായിക്ക് സമരപ്പേടി

പി .ഇസ്മായില്‍

കോഴിക്കോട്: പോലീസിന്റെ സംഘി പ്രീണനം തുറന്നു കാട്ടി നിയമസഭാ മാര്‍ച്ചിന് നേതൃത്വം നല്‍കിയ യു ഡി വൈ എഫ് നേതാക്കളെ റിമാന്‍ഡ് ചെയ്തത് പിണറായിയുടെ സമരപ്പേടി മൂലമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. യു.ഡി വൈ.എഫ് സംസ്ഥാന സമിതി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പി.ആര്‍.ഡി വകുപ്പ് നിലവിലുള്ളപ്പോള്‍ മുഖ്യമന്ത്രി പി.ആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നതില്‍ ദുരൂഹതയുണ്ട്. പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെങ്കില്‍ പി.ആര്‍ ഏജന്‍സിയുടെ പേരില്‍ കേസെടുക്കാന്‍ എന്താണ് തടസമെന്ന് പിണറായി വ്യക്തമാക്കണം. ചോദ്യങ്ങള്‍ക്ക് മറുപടിക്ക് പകരം പരിഹാസ ചിരിയും പുച്ഛഭാവവും മുഖ്യമന്ത്രിക്ക് ഭൂഷണമല്ലന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും സി ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ദേവ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.വൈ.എഫ് നേതാക്കളായ ആഷിക് ചെലവൂര്‍, വൈശാല്‍ കല്ലാട്ട്, വി.ടി നിഹാല്‍, എം പി ഷാജഹാന്‍, സി സിറാജ്, വി അബ്ദുല്‍ ജലീല്‍, എം ടി സൈദ് ഫസല്‍, എസ് വി ഷൗലീക്ക്, ഷഫീക്ക് അരക്കിണര്‍, സമദ് നടേരി, അഫ്‌നാസ് ചോറോട്, സനൂജ് കുരുവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, മന്‍സൂര്‍ മാങ്കാവ്, സിറാജ് കിണാശ്ശേരി, ഐ സല്‍മാന്‍, കുഞ്ഞിമരക്കാര്‍
കെ.കെ റിയാസ്, റിനേഷ് ബാല്‍, പി പി റമീസ്, മുഹമ്മദ് ദിശാല്‍, ആഷിക് കുറ്റിചിറ, ഫാസില്‍ നടേരി, പി എച്ച് ഷമീര്‍ , സി കെ ഷക്കീര്‍, ശിഹാബ് കന്നാട്ടി, മന്‍സൂര്‍ എടവലത്ത്, കെ എം ഹംസ, ഇ ഹാരിസ്, വി പി എ ജലീല്‍, ഷംസീര്‍ പോത്താറ്റില്‍, റിഷാദ് പുതിയങ്ങാടി, ഇ പി സലീം, റഫീക്ക് മാസ്റ്റര്‍, റാഫി മുണ്ടുപറ, ഹകീം മാസ്റ്റര്‍, സിദ്ധീഖ് തെക്കയില്‍, എസ് എം ബാസിത്, നിസാര്‍ പറമ്പില്‍, റഹ്‌മത്ത് കടലുണ്ടി, അന്‍സാര്‍ ഓറിയോണ്‍, മുനീര്‍ പനങ്ങാട്, കോയമോന്‍ പുതിയപാലം, സലാം അരക്കിണര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

webdesk17: