X

113 ചോദ്യങ്ങളില്‍ മറുപടിയില്ലെന്ന്; പിണറായി പൊലീസിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍.

കഴിഞ്ഞ ഏപ്രില്‍ 25ന് സംസ്ഥാന പൊലീസിനെ സംബന്ധി്ച്ച 113 ചോദ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഇതില്‍ ഒന്നിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. പരിശോധിക്കാം പഠിക്കട്ടെ തുടങ്ങിയ മറുപടികള്‍ നല്‍കി ചോദ്യങ്ങളില്‍ ന്ിന്നും ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ മാത്രമല്ല പോലീസുമായി ബന്ധപ്പെട്ട് ഭരണകക്ഷി എംഎല്‍എമാര്‍ വരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയില്‍ നിന്നും മറുപടി ലഭിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് നിയമസഭയിലെ അംഗങ്ങളെ അപമാനിക്കുന്ന നടപടിയും സഭാ ചട്ടങ്ങളുടെ ലംഘനവുമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്നാല്‍ കാര്യങ്ങള്‍ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് വിലയിരുത്തിയ സ്പീക്കര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശവും നല്‍കി.

chandrika: