ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
ലോകായുക്ത നിയമ ഭേദഗതിയില്‍ ഒപ്പിട്ട ഗവര്‍ണറുടെ തീരുമാനം അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ളത് സൗന്ദര്യപിണക്കമാണെന്നും അത് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരുണ്ടെന്നും ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. അതിപ്പോള്‍ അക്ഷരംപ്രതി ശരിയായി വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ലോകായുക്ത കുരക്കുകയുള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി, അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കി അഴിമതിക്ക് വെള്ളവും വളവും കൊടുത്ത് മുഖ്യമന്ത്രി ആയിട്ടാണ് പിണറായി വിജയന്‍ ഇനി അറിയപ്പെടുക. നിയമസഭയെ മുഖ്യമന്ത്രിയും ഗവര്‍ണറും അവഹേളിച്ചു, ഇനി എന്തിനാണ് നിയമസഭ പ്രതിപക്ഷ നേതാവ് ചോദിച്ചു. ഘടകകക്ഷികളുമായി പോലും ആലോചിക്കാതെയാണ് ഇവരുടെ നീക്കം. ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനെതിരെ നിയമപരമായി മുന്നോട്ടു പോകും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം ഇന്ന് രാവിലെയോടയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടത്. അഴിമതി കേസില്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് ലോകായുക്ത വിധിച്ചാല്‍ തള്ളാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്നതാണ് പ്രധാന ഭേദഗതി. വിദേശത്തുനിന്ന് കഴിഞ്ഞദിവസം എത്തിയ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഗവര്‍ണറെ നേരിട്ട് പോയി കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പു വെച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പരസ്യമായി സിപിഐ നിലപാടെടുത്തതോടെ ഇടതുമുന്നണിയില്‍ ഇനി എന്ത് സംഭവിക്കുമെന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.