X

അഭിഭാഷകരെ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. ചില സ്ഥാപിത താല്‍പര്യക്കാരുടെ നീക്കങ്ങളാണ് മാധ്യമ-അഭിഭാഷക തര്‍ക്കത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപിത താല്‍പര്യക്കാരെ ഒറ്റപ്പെടുത്തണം. ചീഫ് ജസ്റ്റിസിന്റെ തീരുമാനം വരെ ഇത്തരക്കാര്‍ അട്ടിമറിച്ചു. കോടതികള്‍ രാജ്യത്തിന്റേതാണെന്ന്് ഓര്‍മ വേണം. കോടതി സ്വകാര്യ സ്വത്താണെന്ന നിലയിലാണ് ചില അഭിഭാഷകരുടെ പ്രവൃത്തി. ജുഡീഷ്യറിക്കാണ് കോടതിയുടെ ചുമതല. അഭിഭാഷകരുടെ നീക്കം അതിരു കടന്നാല്‍ നിയമം ലംഘിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

chandrika: