തിരുവനന്തപുരം: തിരുകേശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാചകന്റെ നഖവും മുടിയും ബോഡിവേസ്റ്റ് ആണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ബോഡി വേസ്റ്റ് പരാമര്‍ശംഓര്‍മപ്പെടുത്തി നിലപാട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു.
തന്റെ നിലപാട് ആരുടെയും സര്‍ട്ടിഫിക്കറ്റ് കിട്ടാനല്ലെന്നും പിണറായി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ സമരം ഖുര്‍ആന്‍ വിരുദ്ധ സമരമാണെന്ന സി.പി.എം വ്യാഖ്യാനം വന്നതിനു ശേഷം പിണറായിയുടെ പഴയ ബോഡി വേസ്റ്റ് പ്രയോഗം വീണ്ടും ചര്‍ച്ചയായിരുന്നു.
മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം ആദരവോടെ കാണുന്ന പ്രവാചകന്റെ തിരുശേഷിപ്പുകളെയാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് അപമാനിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ.ടി ജലീലിനെയും പിണറായി വിജയനെയും ന്യായീകരിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളുമായി വന്നവര്‍ ഇതോടെ ഇളിഭ്യരായി. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ അവസരം വരുമ്പോള്‍ ഉപയോഗിക്കാനും ജലീലിനു വേണ്ടിയാണെങ്കില്‍ ഉപയോഗിക്കാതിരിക്കാനും പഠിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്ന ആക്ഷേപമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിക്കുന്നത്. ജലീലിനെതിരായ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി വര്‍ഗ്ഗീയവല്‍ക്കരിച്ചത് പാര്‍ട്ടിക്കകത്തു തന്നെ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.