ആലപ്പുഴ: വോട്ടിന് വേണ്ടി സമുദായ നേതാക്കളുടെ തിണ്ണനിരങ്ങില്ലെന്ന് വീരവാദം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം തുടരുന്നതിനിടെയാണ് വെള്ളാപ്പള്ളിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള പിണറായിയുടെ നീക്കം.
കാണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന പില്‍ഗ്രിം ഫെസ്റ്റിലേഷന്‍ സെന്ററിന്റെ നിര്‍മാണം വിലയിരുത്താനാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. ബി.ഡി.ജെ.എസിനെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വെള്ളാപ്പള്ളിയുടെ താല്പര്യപ്രകാരം പില്‍ഗ്രിം സെന്റര്‍ നിര്‍മ്മിക്കുന്നത്.