തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവകരമായി കണ്ട് കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ പ്രചരണം നടന്നിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ഐ.ജി മനോജ് എബ്രഹാമിനെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.