കണ്ണൂര്‍: കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുമായുള്ള ചര്‍ച്ചക്കായി മുഖ്യമന്ത്രി ബുധനാഴ്ച്ച ഡല്‍ഹിയിലെത്തും. കീഴാറ്റൂരുമായി ബന്ധപ്പെട്ട ഉയര്‍ന്ന പുതിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിക്കും.
കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മ്മിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടിയാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഗഡ്കരിക്കും ദേശീയപാത അതോറിട്ടി ചെയര്‍മാനും കത്തയച്ചത്. കീഴാറ്റൂരില്‍ മേല്‍പ്പാത സംബന്ധിച്ച കേന്ദ്രം പുനഃപരിശോധനക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പ്രസ്താവിച്ചിരുന്നു.
അതേസമയം, കീഴാറ്റൂരിലെ വയല്‍ക്കിളി പ്രതിഷേധത്തില്‍ അയവുവരുത്തുന്നതിനാണ് സി.പി.എമ്മിന്റെ ശ്രമം. കീഴാറ്റൂരില്‍ മേല്‍പ്പാത അടക്കം ബദല്‍ സാധ്യതകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.