X

ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം തികഞ്ഞ ഫാസിസമെന്ന് ചെന്നിത്തല

മധ്യപ്രദേശിലെ ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം തികഞ്ഞ ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കേരളത്തെ അപമാനിക്കുന്ന നടപടിയാണത്. എന്നാല്‍ സംഭവത്തെ ന്യായീകരിക്കുന്ന കുമ്മനത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണബാങ്കുകളില്‍ നബാര്‍ഡ് നടത്തിവരുന്ന പരിശോധനയെ സ്വാഗതം ചെയ്യുന്നു. കണക്കില്‍പെടാത്ത പണമുണ്ടെങ്കില്‍ പരിശോധിക്കാമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സംഭവം കേരളത്തെ അപമാനിക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ ഭോപ്പാലിലെ പരിപാടിയില്‍ നിന്ന് പോലീസ് തടഞ്ഞത്. സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. എന്നാല്‍ സംഭവത്തെ ന്യായീകരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചെയ്തത്.

chandrika: