മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്ക പൗരപ്രമുഖരുടെ കൂടിക്കാഴ്ചാ പരിപാടിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്.
മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷ പ്രസംഗവും മുഖ്യമന്ത്രിയുടെ ആണുഖ പ്രസംഗവും കഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മന്ത്രി ഇ ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. പുറത്തുപോകാന്‍ തയ്യാറാകാതിരുന്നു മാധ്യമപ്രവര്‍ത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ജില്ലാകമ്മിറ്റി അംഗം വി.വി രമേശനും വേദിയില്‍ നിന്ന് ഇറങ്ങി വന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
പലകാര്യങ്ങളും മറച്ചുവെക്കാന്‍ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ ഇറക്കിവിട്ടതെന്ന് മാധ്യമപ്രവത്തകര്‍ ആരോപിച്ചു.