കണ്ണൂര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി സ്വന്തം നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വഴിതെറ്റി. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ മമ്പറത്താണ് സംഭവം. പെരളശ്ശേരിയില്‍ എ.കെജി ദിനാചാരണത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് തലശ്ശേരിക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വഴിതെറ്റിയത്. മമ്പറം കവലയില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. അമ്പടി സേവിച്ച മറ്റു വാഹനങ്ങളും ഇതേ വഴിയില്‍ കുറേ അകലം സഞ്ചരിച്ചു. അബദ്ധം മനസ്സിലായതിനെത്തുടര്‍ന്ന്് വാഹനം വഴിതിരിച്ചുവിടുകയായിരുന്നു. അതേസമയം മട്ടന്നൂരില്‍ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനചടങ്ങിന് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. നെടുവോട്ടുംകുന്നില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് റോഡരികിലെ വൈദ്യുതി തൂണിലും മതിലിലും ഇടിപ്പിച്ചാണ് നിര്‍ത്തിയത്.
സ്വന്തം നാട്ടില്‍ ‘വഴിതെറ്റി’ മുഖ്യമന്ത്രി; തലശ്ശേരിക്ക് പകരം പോയത് കൂത്തുപറമ്പിലേക്ക്
Tags: pinarayi vijayan