X
    Categories: MoreViews

പോര് മുറുകുന്നു; സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടെന്ന് പിണറായി

തിരുവനന്തപുരം: ഡിജിപി(ക്രമസമാധാനം ചുമതല) സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിച്ചു. ഡിജിപി സ്ഥാനത്തു തുടരാന്‍ സെന്‍കുമാറിന് യോഗ്യതയില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് അത്തരത്തിലൊരു നടപടിയെടുത്തതെന്ന് പിണറായി പറഞ്ഞു. സെന്‍കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികള്‍ ഇത് ശരിയാണെന്നാണ് തെളിയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ജിഷ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല എന്ന കാരണം പറഞ്ഞാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതെന്നാണ് അധികാരത്തിലേറിയപ്പോള്‍ പിണറായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തിരുത്തിയാണ് ഇപ്പോള്‍ അയോഗ്യനായതുകൊണ്ടാണെന്ന് പിണറായി തുറന്നടിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയതെന്നും നടപടി സിപിഎമ്മിന്റെ പകപ്പോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുമാണ് സെന്‍കുമാര്‍ ആരോപിച്ചിരുന്നത്. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെയും സെന്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്തുവന്നത്.

chandrika: