X
    Categories: CultureMoreViews

സൗമ്യയുടെ ആത്മഹത്യ: ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാനും ജയില്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു. സൂപ്രണ്ട് അടക്കം ആറ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് സൗമ്യയുടെ ആത്മഹത്യക്ക് കാരണമായതെന്ന് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി പ്രദീപ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത ദിവസം വനിതാ ജയിലില്‍ ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ മാത്രമാണ്. 24ന് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് ജോലിക്കെത്തിയത് രാവിലെ 11ന് ആയിരുന്നു. 23 ജയില്‍ സുരക്ഷാ ജീവനക്കാരില്‍ വെറും നാലുപേര്‍ മാത്രമായിരുന്നു സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ജോലിക്കെത്തിയതെന്നും ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: