X

“കടക്ക് പുറത്ത്…” വിചിത്ര നടപടിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്ന ആക്രോഷത്തിന് മറുപടി എത്തിയത്. നേരത്തെ യോഗ ശേഷം മുഖ്യമന്ത്രിയോട് നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം തേടിയെങ്കിലും പിണറായി മിണ്ടിയിരുന്നില്ല.

മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റില്‍ പിണറായി വ്യക്തമാക്കുന്നത്

“……തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.” ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ രൂപം…

chandrika: