X
    Categories: MoreViews

പ്രതിപക്ഷ ബഹളത്തിനിടയില്‍ ചിരിവിതറി മുഖ്യമന്ത്രിയുടെ നാക്കുപിഴ

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുമ്പോള്‍ ചിരി വിതറി മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കുപിഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി പാപ്പാത്തിച്ചോലക്ക് ചപ്പാത്തിച്ചോലയെന്ന് പറഞ്ഞത്. ‘സാര്‍ ചപ്പാത്തിത്തോലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയപ്പോള്‍ ബഹളത്തിനിടയിലും പാപ്പാത്തിച്ചോലയാണെന്ന് പ്രതിപക്ഷം തിരുത്തുകയായിരുന്നു. തുടര്‍ന്ന് തെറ്റു മനസ്സിലാക്കിയ മുഖ്യമന്ത്രി ചിരിയോടെ പാപ്പാത്തിയെന്ന് തിരുത്തി. ഈ വേളയില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ ചിരിക്കൊപ്പം ചേര്‍ന്നിരുന്നു.

മണിയുടെ സംസാരം തനി നാടന്‍ ശൈലിയാണെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കി. എതിരാളികള്‍ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ്. ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ നന്നായി അറിയുന്ന ആളാണ് മണി. മണിയുടെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അദ്ദേഹം മറുപടി നല്‍കി.

chandrika: