X

പിണറായി ഭീരുത്വത്തിന്റെ പര്യായം: പി.കെ. ഫിറോസ്

താമരശ്ശേരി : പുതുപ്പാടി കൈതപ്പൊയിലില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന പ്രദേശത്തെ യൂത്ത് ലീഗ് എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടി തികഞ്ഞ ഭീരുത്വമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെ തടങ്കലിലാക്കുന്ന പൊലീസ് നടപടി ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ച് വരുത്തും. മുഖ്യന്ത്രി പിണറായി വിജയന്‍ ഭീരുത്വത്തിന്റെ പര്യായമാണെന്നും തടവറകള്‍കാട്ടി ജനകീയ സമരങ്ങളെ നിര്‍വ്വീര്യമാക്കാമെന്ന് കരുതരുതെന്നും ഫിറോസ് പറഞ്ഞു.

webdesk11: