മുണ്ട് മോദിയാണ് പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. കെ.സുധാകരൻ്റെ അറസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തും. ദേശീയതലത്തിൽ കോൺഗ്രസ് ബി.ജെ.പി ക്കെതിരെ പൊരുതുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന പിണറായി വിജയൻ്റെ നിലപാട് പ്രതിഷേധാർഹമാണ്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് പിണറായി എന്ന് എ.ഐ സി.സി ഒർഗനൈസിംഗ് സെക്രട്ടറി കെ.സി വേണുഗോപാലും കുറ്റപ്പെടുത്തി.