X

പിണറായി സര്‍വാധിപതി

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ സര്‍വാധിപത്യത്തിന് സാധ്യത. പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ കണ്ണുകളും പിണറായി വിജയനില്‍ തന്നെയാണ്.

ബംഗാളില്‍ ഉള്‍പ്പെടെ അംഗങ്ങള്‍ കൊഴിഞ്ഞു പോയപ്പോള്‍ കേരളത്തില്‍ 63,675 അംഗങ്ങളുടെ വര്‍ധനവുണ്ടായി. ഇത് ഉയര്‍ത്തിക്കാട്ടി കേരള ഘടകം ആധിപത്യം ഉറപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 75 വയസ്സ് എന്ന മാനദണ്ഡത്തില്‍ പിണറായി വിജയന് പ്രത്യേക ഇളവ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത യച്ചൂരി തുടരുമെങ്കിലും കേരള ഘടകത്തിന്റെ പിന്തുണ പ്രധാനമാണ്. അതുകൊണ്ടു തന്നെ പിണറായി വിജയനെ പ്രതിരോധത്തിലാക്കുന്ന ഒരു ചര്‍ച്ചയും ഉണ്ടാവാതിരിക്കാന്‍ രമാവധി ശ്രദ്ധിക്കുമെന്ന് ഉറപ്പാണ്.

Test User: