X

പിണറായിയുടെ വീട്ടില്‍ ഒരു പെട്ടിയുണ്ട്, അഴിമതിപ്പണം ഈ മാജിക് ബോക്‌സിലേക്കാണ് വരുന്നത്: വി ഡി സതീശന്‍

മാനന്തവാടി: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പിണറായി സര്‍ക്കാരിന്റെ കുടിശിക മറ്റൊരു സര്‍ക്കാരും കേരളത്തില്‍ ഇതുവരെ വരുത്തിയിട്ടില്ലെന്നും അഴിമതിക്കാരായ ഭരണകൂടത്തെ താഴെയിറക്കാതെ ഇനി വിശ്രമമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയന്‍ വീട്ടില്‍ ഒരു പെട്ടി വെച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ അഴിമതിയിലെയും പണം ഈ മാജിക് ബോക്‌സിലേക്കാണ് വരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം ജനങ്ങളുടെ തലയിലായിരിക്കുകയാണ്. നവകേരള സദസ് നടക്കുന്നതിനിടെ നാല് കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഖജനാവില്‍ അഞ്ചു പൈസയില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സുരക്ഷ പദ്ധതികള്‍ എല്ലാം നിലച്ചു. ആരോഗ്യകിരണം പദ്ധതി നിര്‍ത്തിവെച്ചു. ആശുപത്രികളില്‍ മരുന്നുമില്ല. എല്‍ഡിഎഫിന്റെ പൊയ്മുഖം തുറന്ന് കാട്ടാനാണ് യുഡിഎഫിന്റെ ജന വിചാരണ സദസെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പിണറായിക്കുള്ള താക്കീതാണ് ഇന്നലെ എംഡി വാസുദേവന്‍ നായര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk14: