X
    Categories: CultureNewsViews

തുഷാര്‍ വെള്ളാപ്പള്ളിയെ വിട്ടയക്കാന്‍ ഇടപെടണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ടും എന്‍.ഡി.എ സംസ്ഥാന വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുഷാറിനെ വിട്ടുകിട്ടാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. തുഷാറിനെ വിട്ടയക്കാന്‍ ആവശ്യമായ സഹായം ചെയ്യണമെന്നും അറസ്റ്റിലായ തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വണ്ടി ചെക്ക് കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയെ പത്ത് ദശ ലക്ഷം ദിര്‍ഹമിന്റെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. പിടിയിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ നുഐമിയ പൊലീസ് സ്‌റ്റേഷനില്‍ തടവിലാണ്. സംഘടനാപ്രവര്‍ത്തകരുടെ പിന്തുണയോടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം തുടരുന്നുണ്ടെങ്കിലും വന്‍തുകയുടെ കേസായതിനാല്‍ ഒത്തുംതീര്‍പ്പും ജാമ്യവും വൈകുമെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: