X

മുഖ്യമന്ത്രിയുടെ ‘വാടക പരാമര്‍ശം’ പിന്‍വലിക്കണം; പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘വാടക’പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പ്രസ്താവന മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായില്ല. സഭാനടപടികള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ പ്രശ്‌നത്തില്‍ അറിയിച്ചുവെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഇന്നലെ നടുത്തളത്തിലിറങ്ങിയെന്നും പ്രതിപക്ഷം പറഞ്ഞു. ഇന്നലെയാണ് ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉണ്ടാവുന്നത്. ഇതിനെതിരെ പ്രതിപക്ഷം ബഹളംവെച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഇന്ന് സഭ തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തുടര്‍ന്ന് 15മിനിറ്റുനീണ്ടുനിന്ന് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന സദാചാരഗുണ്ടായിസം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെയാണ് വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്.

chandrika: