തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരളീയര്‍ ധൂര്‍ത്തരാണെന്ന് ബിജെപിക്കാര്‍ മാത്രമേ പറയൂവെന്ന് പിണറായി തിരിച്ചടിച്ചു. സഹകരണബാങ്കുകളില്‍ കളളപ്പണം ആരോപിക്കുന്നത് വിവരക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ബിഐ നിലപാടും സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമെന്നു പറയുന്നത് അസംബന്ധമാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് കേന്ദ്രത്തിന്റേത്. ബിജെപി നേതാക്കളുടെ പ്രസ്താവന ഇതിന് തെളിവാണ്. കള്ളപ്പണക്കാര്‍ക്ക് വിളയാടാനുള്ള ഇടമല്ല കേരളത്തിലെ സഹകരണ ബാങ്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണബാങ്കുകളില്‍ പരിശോധനകള്‍ക്കു തടസ്സമില്ല. ഇിതനെ ആരും തടഞ്ഞിട്ടുമില്ല.സഹകരണമേഖലക്ക് എതിരായ നീക്കത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളീയരുടെ സുഖലോലുപതയും ആഡംബരവും ധൂര്‍ത്തുമാണ് കേരളത്തില്‍ നോട്ടുപിന്‍വലിക്കലില്‍ ബുദ്ധിമുട്ടുണ്ടായതെന്ന് കുമ്മനം പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.