X

സോളാര്‍; ‘നടപടി പ്രതികാരമല്ല, റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കാനാവില്ലെന്ന്’ പിണറായി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില്‍ വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി.

സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ല. വിവരാവകാശപ്രകാരം റിപ്പോര്‍ട്ട് നല്‍കുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങള്‍ പാലിച്ച ശേഷം ആറുമാസത്തിനകം നിയമസഭയില്‍ വെച്ചാല്‍ മതിയെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിലുള്ളത്. നിയമസഭയില്‍ വെക്കുന്നതിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 12 പേര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് വൈകുന്നതിനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്.

chandrika: