X

‘ജേക്കബ്ബ് തോമസിനെ മാറ്റില്ല’; ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ആ സ്ഥാനത്തുനിന്ന്
മാറ്റില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ്ബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജേക്കബ് തോമസിനെ മാറ്റാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് പിണറായി പറഞ്ഞു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടികള്‍ എടുക്കില്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്തെ നടപടി എടുത്ത ആളാണ് വിജിലന്‍സ് ഡയറക്ടറെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ്ബ് തോമസ് ബാധ്യസ്ഥനാണ്. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യ കമ്പനിയുടെ പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കും. ജേക്കബ് തോമസ് അഴിമതി കാട്ടിയിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എം വിന്‍സെന്റ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

chandrika: