മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തെട്ടാം പിറന്നാള്‍ ഇന്ന്. 1945 മെയ് 24നാണ് അദ്ദേഹം ജനിച്ചത്. പ്രത്യേകആഘോഷങ്ങളൊന്നും ഇല്ല. പിണറായിയുടെ ജന്മദിനം അദ്ദേഹം തന്നെയാണ് 2016 മെയ് 24ന് തുറന്നുപറഞ്ഞത്. മന്ത്രിസഭാരൂപീകരണത്തിന് ശേഷം ആദ്യമായി വാര്‍ത്താസമ്മേളനത്തിനെത്തിയ പിണറായി പത്രക്കാര്‍ക്ക് ലഡു വിതരണം ചെയ്തതിന് കാരണം അന്വേഷിച്ചപ്പോളാണ് തന്റെ യഥാര്‍ത്ഥ ജനനതീയതി വെളിപ്പെടുത്തിയത്.