സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രി പണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മന്ദബുദ്ധികളായ ചിലര്‍ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി.രാജു പറഞ്ഞു. ഇടക്കിടക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും രാജു പറഞ്ഞു.